അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

0
226

ബെംഗളൂരു: കെ.ജി ക്ലാസ്സുകള്‍ തൊട്ട് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

‘ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണ്’, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.

എല്‍.കെ.ജി, യു.കെ.ജി പ്രൈമറി സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വേഗത്തില്‍ തന്നെ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു ഫീസും ഓണ്‍ലൈന്‍ പഠനത്തിന് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

സാധാരണഗതിയിലേക്ക് മടങ്ങിവരുന്നത് വരെ വീട്ടിലിരിക്കുന്ന കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഒരു കമ്മറ്റിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here