ന്യൂഡല്‍ഹി (www.mediavisionnews.in): ജൂണ്‍ എട്ടുമുതല്‍ ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പ്രധാന നിര്‍ദേശങ്ങള്‍
- സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
- 50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്
- കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധം
- ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്കുകള്‍ ധരിക്കണം.
- ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
- ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
- ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം
- പേപ്പര്‍ നാപ്കിന് ആകണം ഉപയോഗിക്കേണ്ടത്.
- എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം
- ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്
- ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
- ആള്ക്കാര് ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആള്‍ക്ക് അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
- കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.