സംസ്ഥാനത്ത് എട്ടാം തീയതി മുതൽ അന്തർ ജില്ലാ ഗതാഗതത്തിന് അനുമതി

0
255

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. എട്ടാം തീയതി മുതൽ അന്തർ ജില്ലാ ബസ് സർവ്വീസിന് തുടങ്ങും. പക്ഷേ അന്തർസംസ്ഥാന സംസ്ഥാന സർവ്വീസിന് അനുമതിയില്ല. കെഎസ്ആർടിസി അന്തർ ജില്ല സർവ്വീസുകൾ തുടങ്ങും. പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂ. അന്തർ ജില്ല യാത്രക്ക് നിരക്ക് കൂട്ടാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സർക്കാർ തീരുമാനം. 

നിലവിൽ ജില്ലക്കകത്തുള്ള യാത്രക്ക് കൂട്ടിയ നിരക്കിനനുസരിച്ചായിരിക്കും അന്തർ ജില്ലാ യാത്രയുടെയും നിരക്ക് വർധിപ്പിക്കുക. നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. പക്ഷേ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഇത്. കേന്ദ്ര സർക്കാർ അഞ്ചാംഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ അതേ പടി സംസ്ഥാനത്ത് നടപ്പാക്കില്ല.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിലടക്കം രോഗവ്യാപന ഉയരുന്ന സാഹചര്യത്തിലാണ് അന്തർസംസ്ഥാനയാത്രക്കടക്കമുള്ള നിയന്ത്രണങ്ങൾ തുടരാനുള്ള കേരളത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here