വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍

0
204

കോവിഡ് കാലത്ത് ഉയർന്ന വൈദ്യുതി ബിൽ ലഭിച്ചതിനെത്തുടർന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ ഇളവുകളുമായി സർക്കാർ. സൌജന്യമായി വൈദ്യുതി ലഭിച്ചിരുന്നവര്‍ക്ക് യൂനിറ്റ് വര്‍ധിച്ചാലും ബില്ലടക്കേണ്ടതില്ല. അധിക ഉപയോഗം മൂലമുണ്ടായ വര്‍ധനവിന്‍റെ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവ് നല്‍കാനാണ് തീരുമാനം. കെ എസ് ഇ ബിക്ക് 200 കോടി രൂപയുടെ അധിക ബാധ്യത.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് നിലവില്‍ യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ പകുതി സബ്സിഡി അനുവദിക്കും.

പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30% സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25% സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 20% സബ്സിഡി അനുവദിക്കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ തുക അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. തവണകള്‍ കൂട്ടി നല്‍കണം എന്ന ആവശ്യം കണക്കിലെടുത്ത് 5 തവണകള്‍ വരെ അനുവദിക്കും.

ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here