വെള്ളിയാഴ്ചകളിലെ ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേർക്ക് പങ്കെടുക്കാം

0
201

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് നിർവ്യാപനത്തിൻറെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള  ജുമാ നിസ്കാരത്തിന്  ഒറ്റത്തവണയായി പരാമാവധി 100 പേരെ മാത്രം അനുവദിക്കുന്നതിനും സാധാരണ പ്രാർത്ഥനകളിൽ 50 പേരെ അനുവദിക്കുന്നതിനും ജില്ലാതല കോറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിർവ്യാപനത്തിന് സർക്കാർ    നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്ന്  ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അഭ്യർത്ഥിച്ചു .പ്രർത്ഥനയിൽ പങ്കെടുക്കുന്നവർ പ്രാർത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം.

നേരത്തെ കോവിഡ് വ്യാപനം തടയുന്നതിനുള്ള ജനപ്രതിനിധികളുടെ യോഗത്തില്‍ ജുമ നിസ്‌കാരത്തിന് പരമാവതി 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതല്ലാതെ യോഗം തീരുമാനിച്ചിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്ത് വന്നതും വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്്ച്ചയാണ് ജനപ്രതിനിധികള്‍ യോഗം ചേര്‍ന്നത്. അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ വിവാങ്ങള്‍ക്ക് വിരാമമിട്ട് ജുമ നിസ്‌കാരത്തിന് 100 പേര്‍ പങ്കെടുക്കാമെന്ന രീതിയില്‍ തീരുമാനമായത് ആശയക്കുഴപ്പത്തിന് അറുതിയായി.

LEAVE A REPLY

Please enter your comment!
Please enter your name here