സ്വര്‍ണവില വീണ്ടും പുതിയ ഉയരംകുറിച്ചു. ബുധനാഴ്ച പവന് 240 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില.
ജൂണ്‍ 22നാണ് ഇതിനുമുമ്പ് ഉയര്‍ന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വിലകൂടി. സ്‌പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 0.2ശതമാനം ഉയര്‍ന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായി.
കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന വിലയിരുത്തലാണ് വിലവര്‍ധനവിനുപിന്നില്‍. യുഎസ് ഡോളറിന്റെ തളര്‍ച്ചയും സ്വര്‍ണവിലയെ സ്വാധീനിച്ചു.