വിദേശത്ത് നിന്ന് ​ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ദുബൈയിൽ മരിച്ചു

0
198

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളി ആതിരയുടെ ഭർത്താവ് ദുബായിൽ വെച്ച് മരിച്ചു.

ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോയി ചെയ്തിരുന്ന നിതിൻ ചന്ദ്രൻ (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരിച്ചത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം.

ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഭാ​ര്യ​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ആ ​അ​വ​സ​രം നി​ധി​ൻ മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

റിട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​മ​ച​ന്ദ്ര​ൻറെ മ​ക​നാ​ണ് നി​ധി​ൻ. ദു​ബാ​യ് റാ​ഷി​ദി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here