തിരുവനന്തപുരം: കേരളത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ഗനിര്‍ദേശം പുതുക്കാന്‍ സര്‍ക്കാര്‍. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവര്‍ക്ക് മുന്‍ഗണനാ നിര്‍ദ്ദേശം നല്‍കിയ ശേഷം വീടുകളിലേക്ക് പോകാം. പൊലിസിനും ആരോഗ്യവകുപ്പിനും ക്വാറന്റീന്റെ ചുമതല കൈമാറും.
ഇവര്‍ക്ക് വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീടുകളിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിച്ചാല്‍ പൊലിസ് നടപടിയെടുക്കും.
വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീട്ടിലേക്ക് പോകാം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം നല്‍കും. പെയ്ഡ് ക്വാറന്റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കര്‍ശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലിസ് എന്നിവര്‍ ഉറപ്പാക്കണം. വിമാനം, ട്രെയിന്‍ റോഡ് മാര്‍ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റീന് പുതിയ മര്‍ഗനിര്‍ദ്ദേശം ഉണ്ട്.
കൊവിഡ് പോര്‍ട്ടല്‍ വഴി സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം. കൊവിഡ് കണ്‍ട്രോള്‍ റൂമോ പൊലിസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റീന്‍ സൗകര്യമോ ഉറപ്പാക്കും.