രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

0
236

ന്യൂഡല്‍ഹി (www.mediavisionnews.in):  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16നാണ് അവസാനമായി ഇന്ധന വില പരിഷ്‌കരിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ 72.32, ഡീസല്‍ 66.48,ന്യൂഡല്‍ഹി പെട്രോള്‍ 71.86, ഡീസല്‍ 69.99, മുംബൈ പെട്രോള്‍ 78.91, ഡീസല്‍ 68.79, ചെന്നൈ പെട്രോള്‍ 76.07, ഡീസല്‍ 68.74, ഹൈദരാബാദ് പെട്രോള്‍ 74.61, ഡീസല്‍ 68.42, ബെംഗളുരൂ പെട്രോള്‍ 74.18, ഡീസല്‍ 66.54 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഇന്ധന വില

ലോക്ക്ഡൗണിന് പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതു റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here