മാതൃകയായി മുസ്ലിം സംഘടനകൾ; പള്ളികൾ തൽക്കാലം തുറക്കില്ല

0
186

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോൾ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ആരാധനാലയങ്ങളും തുറക്കാൻ അനുവാദം നൽകി.

എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികൾ തുറക്കേണ്ടതില്ലെന്നാണ് വിവിധ സംഘടനകളുടെ തീരുമാനം. എറണാകുളം ജില്ലയിലെ മുസ്ലിം പള്ളികൾ തുറക്കില്ലെന്ന് തീരുമാനിച്ചു. എറണാകുളം സംയുക്ത മഹല്ല് കമ്മിറ്റിയുടേതാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യം ആലോചിക്കുമെന്നും സംയുക്ത മഹല്ല് കമ്മിറ്റി അറിയിച്ചു.

തിരുവനന്തപുരത്ത് വഴുതക്കാട് ജുമാ മസ്ജിദും ഉടൻ തുറക്കില്ല.കോവിഡ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.കോഴിക്കോട് നഗരത്തിലും എല്ലാ പളളികളും തുറക്കില്ല. നഗരത്തിലെ പള്ളികൾ പെട്ടെന്ന് തുറക്കേണ്ടെന്ന് കെ.എൻ.എം തീരുമാനിച്ചു. പള്ളികളിൽ കൂടുതൽ ആളുകൾ എത്തിയാൽ നിയന്ത്രിക്കാൻ പ്രയാസം അനുഭവപ്പെടും.മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലേയെന്ന് ആശങ്കയുമുണ്ട്. ഇതാണ് പള്ളികൾ തുറക്കേണ്ടന്ന് തീരുമാനിച്ചതെന്ന് കെ.എൻ.എം നേതാക്കൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലെ മൊയ്തീൻ പള്ളി, നടക്കാവ് പളളി, സി.ഡി ടവർ പള്ളി എന്നിവ തുറക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here