പി. ജയരാജന് ഇനി മൂന്ന് ഗണ്‍മാന്റെ സുരക്ഷ, അകമ്പടി വാഹനവും; നടപടി വധഭീഷണിയെ തുടര്‍ന്ന്

0
160

കണ്ണൂര്‍: (www.mediavisionnews.in) സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു ഗണ്‍മാന്‍മാര്‍ സുരക്ഷയ്ക്കുണ്ടാവും. വധഭീഷണി ഉയര്‍ത്തി കത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ജയരാജനോടൊപ്പം നേരത്തെ തന്നെ ഒരു ഗണ്‍മാനുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ രണ്ട് ഗണ്‍മാന്‍മാരെ കൂടി അധികം നിയോഗിച്ചിരിക്കുന്നത്. അകമ്പടി വാഹനവും ഉണ്ടാവും. ഈ വാഹനത്തിലാണ് രണ്ട് ഗണ്‍മാന്‍മാര്‍ ഉണ്ടാവുക. ഒരു ഗണ്‍മാന്‍ ജയരാജനോടൊപ്പം വാഹനത്തിലും ഉണ്ടാവും.

കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമനടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസമാണ് കത്തിലുണ്ടായിരുന്നത്.

എന്നാല്‍ ഈ വിലാസം ദുരുപയോഗപ്പെടുത്തുകയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കത്ത് ആരാണയച്ചതെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here