ജൂലായ് മുതല്‍ എടിഎം ഇടപാടിന് സേവനനിരക്ക് നല്‍കേണ്ടിവരും

0
140

ലോക്ഡൗണിനെതുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനഃസ്ഥാപിക്കും. 

ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും. 

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാല്‍ ബാങ്കിന്റെ ശാഖയില്‍ നിന്നോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍വഴിയോ അക്കൗണ്ട് ഉടമകള്‍ വിവരങ്ങള്‍ തേടേണ്ടതാണ്. 

മാസത്തില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകള്‍വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകള്‍ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 സൗജന്യ ഇടപാടുകള്‍ നടത്താം. 

നിശ്ചിത  സൗജന്യ ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നല്‍കണം. പണംപിന്‍വലിക്കലിനാണ് ഇത് ബാധകം. ബാലന്‍സ് അറിയല്‍ ഉള്‍പ്പടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.

LEAVE A REPLY

Please enter your comment!
Please enter your name here