കാഞ്ഞങ്ങാട്: പത്തോളം എ.എസ്.ഐമാര്‍ ഉള്‍പ്പെടെ ജില്ലയിലെ 224 പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഇന്നലെ ഇറങ്ങിയ ഉത്തരവില്‍ സ്ഥലം മാറിപ്പോകുന്ന ജില്ലാ പൊലീസ് ചീഫ് പി.എസ് സാബുവാണ് ഒപ്പിട്ടിരിക്കുന്നത്.
പൊതു സ്ഥലം മാറ്റത്തിന് പുറമേ മറ്റൊരു ഉത്തരവില്‍ രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്കും സ്ഥലം മാറ്റമുണ്ട്. ആദൂര്‍ എസ്.ഐ ടി. കെ മുകുന്ദനെ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്കും കുമ്പള എസ്.ഐ രാജീവ് കുമാറിനെ കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി നിയമിച്ചു.