കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്

0
189

ജനീവ (www.mediavisionnews.in): കോവിഡ് മഹാമാരിയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പോരാട്ടം തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് കോവിഡ് വാക്സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടന അറിയിപ്പുമായി രംഗത്തുവന്നു. കോവിഡ് വാക്സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി.

പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു വേണ്ടിയുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മിറ്റിയുമായുള്ള യോഗത്തിലായിരുന്നു ലോകാരോഗ്യ സംഘടന തലവന്റെ പ്രസ്താവന. കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ചിലപ്പോള്‍ ഒരു രണ്ട് മാസം നേരത്തെ അതാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിക്കുമോ എന്ന സംശയം നിലനില്‍ക്കേയാണ് ലോകാരോഗ്യ സംഘടനാ തലവന്‍ തന്നെ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഒരു വാക്സിന്‍ വികസിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here