കെഎംസിസിയുടെ 40 ചാർട്ടേഡ് വിമാനങ്ങൾക്ക് കേരളത്തിന്റെ അനുമതി; പ്രവാസികൾക്ക് ആശ്വാസം

0
215

തിരുവനന്തപുരം (www.mediavisionnews.in) കേരളത്തിലേക്കു 40 ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അബുദാബി കെഎംസിസിക്ക് കേരള സർക്കാർ അനുമതി നൽകി. ആദ്യ വിമാന സർവീസ് 11ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനു കാത്തിരിക്കുകയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നീ അനുമതികളുമായി സമയ പട്ടിക പുറത്തിറക്കുമെന്നും അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കായിരിക്കും വിമാന സർവീസ്. ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തവരെയാണ് കെഎംസിസിയുടെ ചാർട്ടർ വിമാനത്തിലും പരിഗണിക്കുക. കെഎംസിസിയിൽ മാത്രം റജിസ്റ്റർ ചെയ്തവർ എംബസിയിൽ റജിസ്റ്റർ ചെയ്യണം. മിതമായ നിരക്ക് ഈടാക്കണമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ കത്തിലെ പ്രധാന നിബന്ധന.

ജോലി നഷ്ടപ്പെട്ടവർ, വീസാ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, രോഗികൾ, പ്രായമായവർ, രക്ഷിതാക്കളിൽനിന്നും ഒറ്റപ്പെട്ടു കഴിയുന്ന കുട്ടികൾ എന്നിവർക്ക് ‍മുൻഗണ നൽകണം. സാധാരണക്കാരന് താങ്ങാവുന്ന നിരക്ക് നിശ്ചയിച്ച് ശേഷിച്ച തുക കെഎംസിസി പ്രവർത്തകരും അഭ്യുദയകാംക്ഷികളും ചേർന്നു വഹിക്കുമെന്നും ഷുക്കൂറലി കല്ലുങ്ങൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here