കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
171

കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

*വിദേശത്ത് നിന്ന് വന്നവര്‍*

മെയ് 26 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 38 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് മസ്‌ക്കറ്റില്‍ നിന്ന് വന്ന 26 വയസുള്ള വേര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും

*മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആള്‍*

മെയ് 28 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 58 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്

*രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി*

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച ബഹ്‌റിനില്‍ നിന്നെത്തിയ 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.

LEAVE A REPLY

Please enter your comment!
Please enter your name here