കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ പോലീസുകാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. കണ്ണൂരില്‍ നാല് പേലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും പോലീസ് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് പികെ കുഞ്ഞനന്തന്‍ അന്തരിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടിപി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.