സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 59 മലയാളികള്‍

0
236

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകീട്ട് ദമാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

12 വര്‍ഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ, ഏക മകള്‍: ആര്യ.

ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. സൗദിയില്‍ ഇതുവരെ 39,048 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 246 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,457 പേര്‍ രോഗവിമുക്തി നേടി.

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഞായറാഴ്ച ദുബായില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് ( 46) ആണ് മരിച്ചത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here