സുഖപ്പെട്ടയാൾക്ക് വീണ്ടും കോവിഡ്; ആശങ്കയിൽ കർണാടക

0
189

ബെംഗളൂരു ∙ കോവിഡ് രോഗമുക്തനായി ഡിസ്ചാർജ് ചെയ്യപ്പെട്ടയാൾ വീണ്ടും കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ രോഗ വ്യാപനവും കർണാടകയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. ബെളഗാവി റായ്ബാഗിൽ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്.

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽനിന്നുള്ള 55 വയസ്സുകാരി ഉൾപ്പെടെ കർണാടകയിൽ 14 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതർ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളിൽ കോവി‍ഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കർണാടകയിൽ എത്തിച്ച് സംസ്കരിക്കുന്നതു സർക്കാർ നിരോധിച്ചു. പുണെയിൽ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 4 പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണിത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here