സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് മരണം; മരിച്ചത് മുംബൈയിൽനിന്നെത്തിയ വയോധിക

0
218

തൃശൂർ: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. മുംബയിൽ നിന്നും നാട്ടിലേക്ക് എത്തിയ ഖദീജക്കുട്ടിക്ക് 73 വയസായിരുന്നു പ്രായം. ഇവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് വിവരം. മുംബയിൽ നിന്നും റോഡ് മാർഗം തിങ്കളാഴ്ചയാണ് ഖദീജക്കുട്ടി നാട്ടിലേക്ക് എത്തിയത്. ചാവക്കാട് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരിക്കെയാണ് മരണം സംഭവിച്ചത്. ഖദീജക്കുട്ടിക്ക് പ്രമേഹം, ശ്വാസതടസം, രക്തസമ്മർദ്ദം എന്നീ രോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here