തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്.