സംസ്ഥാനത്ത് 67 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 03 പേര്‍ക്ക്‌

0
262

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന്  67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂർ, കൊല്ലം 4 വീതം, കാസർകോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. പുതുതായി 9 ഹോട്സ്പോട്ടുകൾ. സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു.

പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും, പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽനിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കമൂലം 7 പേർക്ക് രോഗം വന്നു.

കോട്ടയം 1, മലപ്പുറം 3, ആലപ്പുറ 1, പാലക്കാട് 2, എറണാകുളം 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി.  415 പേര്‍ ചികിൽസയിലുണ്ട്. 100433 പേർ നിരീക്ഷണത്തിലുണ്ട്. 103528  പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും നിരീക്ഷണത്തിലാണ്. 808 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാംപിൾ പരിശോധനയ്ക്ക് അയച്ചു.  54836 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here