വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച തുടങ്ങും; കേരളത്തിലേക്ക് 13 വിമാനങ്ങൾ

0
151

ദുബായ്: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം. മെയ് 16 മുതല്‍ മെയ് 23 വരെ 18 എയര്‍ ഇന്ത്യാ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ 13 ഉം കേരളത്തിലേക്കാണ്. ശനിയാഴ്ച മൂന്ന് വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും, അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമാണ് ആദ്യ ദിവസത്തെ യാത്ര.

മെയ് 17 ന് ദുബായില്‍ നിന്ന് കണ്ണൂരിലേക്കും, കൊച്ചിയിലേക്കും പ്രവാസികളുമായി വിമാനം എത്തും. അന്നേ ദിവസം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പ്രവാസികളെത്തും. മെയ് 18 തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് വിമാനമുള്ളത്. തിങ്കളാഴ്ച മംഗലാപുരത്തേക്ക് ദുബായില്‍ നിന്ന് വിമാനമുണ്ട്. മെയ് 20 ബുധനാഴ്ച ദുബായ്- കൊച്ചി വിമാനവും, വ്യാഴാഴ്ച ദുബായ് -തിരുവനന്തപുരം വിമാനവും പ്രവാസികളുമായി കേരളത്തിലെത്തും. 

രണ്ടാം ഘട്ടത്തിലെ അവസാന ദിനമായ മെയ് 23 ന്  ദുബായില്‍ നിന്ന് 2 സര്‍വീസാണുള്ളത്. ഒന്ന് കോഴിക്കോട്ടേക്കും, മറ്റൊന്ന് തിരുവനന്തപുരത്തേയ്ക്കും.അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും അവസാനദിനമായ ശനിയാഴ്ച വിമാനമുണ്ട്. രണ്ടാം ഘട്ടത്തില്‍ 3000 യാത്രക്കാരാണ് ഇന്ത്യയിലെത്തുക. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here