ആലത്തൂര്‍: ആറുമാസവും അഞ്ചുവയസും പ്രായമുള്ള രണ്ട് കുട്ടികളെയും അമ്മയേയും ദൂരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയെ വീട്ടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും അഞ്ചു വയസായ മകന്‍ ആഗ്നേഷിനെ തൊട്ടടുത്ത കിടപ്പുമുറിയിലും അഞ്ചു മാസം മാത്രം പ്രായുള്ള ആഗ്നേയയെ പൂമുഖത്ത് തുണി തൊട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ കിടപ്പുമുറിയില്‍ മകന്‍ ആഗ്നേഷ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ടത്. കൊച്ചുകുഞ്ഞ് പൂമുഖത്തെ തുണി തൊട്ടിലിലും കിടക്കുന്നത് കണ്ടു. ഭാര്യയെ വിളിച്ച് വീടിനു ചുറ്റും നടന്നെങ്കിലും കണ്ടില്ല. അകത്തുചെന്ന് മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്റെ വായയില്‍നിന്ന് നുരയും പതയും വരുന്നത് കണ്ടത്. ഉടന്‍ബഹളംവച്ച് ആളുകളെ വിളിച്ചുകൂട്ടി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മഹേഷിന്റ അമ്മയും ബഹളം കേട്ട് വന്നു. കൃഷ്ണകുമാരിയെ തിരഞ്ഞപ്പോഴാണ് വീട്ടിന്നകത്തെ വേറെ ഒരു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ആ കുഞ്ഞിന്റെ വായയില്‍ നിന്ന് നുരയും പതയും വന്നിരുന്നു.
ഉടനെ രണ്ടു കുഞ്ഞുങ്ങളേയും ഓട്ടോറിക്ഷയില്‍ കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക