ന്യൂഡല്‍ഹി: മൂന്നാം ലോക്ക് ഡൗണില്‍ കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി.
ഗ്രീന്‍ സോണില്‍ ബസ് സര്‍വ്വീസ് ഉണ്ടാകും. 50 ശതമാനം ബസുകളായിരിക്കും പ്രവര്‍ത്തിക്കുക. ഓറഞ്ച് സോണില്‍ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് അനുവദിക്കും. റെഡ് സോണിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം മദ്യ വില്‍പ്പന ശാലകള്‍ തുറക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പൊതു സ്ഥലത്ത് മദ്യപാനം സിഗററ്റിന്റെ ഉപയോഗം എന്നിവ പാടില്ലെന്നും വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. മെട്രോ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം രണ്ടാഴ്‍ചത്തേക്ക് ഉണ്ടാകില്ല. അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കില്ല. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ലവിട്ട് യാത്രയാകാം. അടിയന്തര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രകള്‍ക്ക് അനുമതിനല്‍കും.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ പ്രത്യേക ട്രെയിന്‍, ബസ് തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടുവരാന്‍ സാധിക്കും. ക്ലിനിക്കുകള്‍ക്കും ആശുപത്രികളിലെ ഒപികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും പ്രവര്‍ത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്കുള്ള വിലക്ക് തുടരും.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക