ഭർത്താവ് ക്വാറൻൈനിൽ; കാമുകനൊപ്പം ഒളിച്ചോടി ഭാ​ര്യ

0
192

ഭോപ്പാൽ: ക്വാറൻൈനിൽ കഴിയുന്ന അതിഥി തൊഴിലാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിലാണ് സംഭവം. 46 കാരിയായ സ്ത്രീയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവർ മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

50 കാരനായ അതിഥി തൊഴിലാളി മെയ് 19നാണ് തന്റെ മുണ്ടേരി ഗ്രാമത്തിൽ തിരിച്ചെത്തിയത്. ദില്ലിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ തിരിച്ചെത്തിയ ഇയാൾ ഹോം ക്വാറൻൈനിൽ കഴിയുകയായിരുന്നു. ദില്ലിയിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഒന്നരവർഷം മുമ്പാണ് മൂന്ന് കുട്ടികൾക്കൊപ്പം നാട്ടിൽ തിരിച്ചെത്തിയത്.

മെയ് 24നാണ് ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി തൊഴിലാളി മനസ്സിലാക്കിയത്. ഇയാൾ കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഭാര്യ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാവിലെ എണീറ്റപ്പോൾ ഭാര്യ ഇല്ലെന്ന് മനസിലാക്കിയ ഇദ്ദേഹം തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ സംശയം തോന്നിയതോടെ പൊലീസിൽ പരാതി നൽകുകയായിയരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here