ബം​ഗളൂരുവിൽ നിന്നുള്ളവരെ വഴിയിൽ ഇറക്കിവിട്ടു; കെപിസിസി ഏർപ്പാടാക്കിയ ബസ് ജീവനക്കാർക്കെതിരെ കേസ്

0
173

കോട്ടയം: ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ്സിൽ എത്തിയവരെ വഴിയിൽ ഇറക്കിവിട്ടതായി ആക്ഷേപം. ബസ്സിലെത്തിയവരെ കോട്ടയത്ത് ഇറക്കിയ ശേഷം ഡ്രൈവറും സഹായിയും കടന്നുകളയുകയായിരുന്നു. യാത്രക്കാരെ കോട്ടയത്ത് ക്വാറന്റൈനിലാക്കി.

കൊവി‍ഡ് പ്രതിരോധ നിർദ്ദേശം ലംഘിച്ചതിന്  ഡ്രൈവർക്കും സഹായിക്കുമെതിരെ പൊലീസ് കേസെടുത്തു. അടൂർ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെയാണ് കേസ്. ബസ് കെപിസിസി ഏർപ്പാടാക്കിയതാണെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകിയത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് കോട്ടയത്ത് ഇറക്കിവിട്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here