റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി ലൂയിസ് വര്‍ഗീസിനെയാണ് ഞായറാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.24 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.