ഒമാനില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന 136 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനു പോലും ആരും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഒത്തുകൂടിയവരയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേര്‍ പിടിയിലായി. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന 13 പേര്‍ പിടിയിലായിട്ടുണ്ട്. കമേഴ്‌സ്യല്‍ കോംപ്ലകസില്‍ ഞായറാഴ്ച ഉച്ചക്ക് ഭക്ഷണത്തിനായി ഒത്തു ചേര്‍ന്ന് 49 പേരെ അറസ്റ്റ് ചെയ്തു.
മസ്‌കത്തിലെ അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പുറമെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്ക് എതിരെയും വിവിധ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.