കോഴിക്കോട്: നോമ്പും പെരുന്നാളുമായും ബന്ധപ്പെട്ട് ഷോപ്പിങിനും മറ്റുമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സമുദായം ഇക്കാര്യത്തില്‍ അഭ്യന്തര അച്ചടക്കം പാലിക്കണമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് നെതിരേയുള്ള ജാഗ്രത ഇനിയും തുടരണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോവണം. കടകളും മറ്റും തുറക്കുമ്പോള്‍ അനിയന്ത്രിതമായ രീതിയില്‍ പുറത്തുപോവുന്നത് ഒഴിവാക്കണം. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാത്രമേ പുറത്തിറങ്ങാവൂ എന്ന കാര്യം എല്ലാവരും ഓര്‍ക്കണം.
ഇതുവരെ നാം ക്ഷമിച്ചും സഹിച്ചും ജീവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ രീതിയില്‍ തന്നെ നാം തുടരണം. വീടുകളില്‍ തന്നെ നില്‍ക്കുകയും സത്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണം. ഷോപ്പിങ് പോലുള്ള ആവശ്യങ്ങള്‍ക്ക് കുട്ടികളും സ്ത്രീകളും കൂട്ടമായി പുറത്തിറങ്ങുന്നത് ഒരു പക്ഷേ ഈ വൈറസിന്റെ തിരിച്ചുവരവിനു കാരണമായേക്കും.
നമുക്ക് താല്‍കാലികമായി പുറത്തിറങ്ങാനും സൗകര്യമുണ്ടെങ്കിലും ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക