കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ അടച്ചിട്ട പള്ളികള്‍ ദുബൈ തുറക്കാനൊരുങ്ങുന്നു. എന്നു മുതല്‍ പള്ളികള്‍ തുറക്കും എന്ന കാര്യം ഇസ്‌ലാമിക് അഫയേര്‍സ് ആന്‍റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് (ഐ.എ.സി.എ.ഡി) പറയുന്നില്ല. അതേസമയം വിശദമായ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും പള്ളികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളികള്‍ തുറന്നാലും സ്ത്രീകളുടെ പ്രാര്‍ത്ഥനാ ഇടം അടഞ്ഞുതന്നെ കിടക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും(12 വയസില്‍ താഴെ) പള്ളികളിലേക്ക് പ്രവേശനമുണ്ടാവില്ല. ബാത്ത് റൂമുകളും വുളു(അംഗശുദ്ധി) എടുക്കുന്ന സ്ഥലവും അടഞ്ഞുകിടക്കും.
പളളികളിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- ബാങ്ക് കൊടുത്തതിന് ശേഷം 20 മിനുറ്റെ പള്ളികള്‍ തുറക്കാവൂ. ബാങ്ക് കഴിഞ്ഞയുടനെ നിർബന്ധിത പ്രാർത്ഥന നടത്തും.
- ഓരോ പ്രാര്‍ത്ഥനക്ക് ശേഷം ഉടന്‍ തന്നെ പള്ളികള്‍ അടക്കും. പള്ളിയുടെ പ്രവേശന കവാടത്തിൽ മാസ്‌ക്കുകളും കയ്യുറകളും വെക്കാൻ അനുവദിക്കില്ല
- ഭക്ഷണമോ മറ്റോ ആയ എല്ലാത്തരം വിതരണങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു.
- ബാങ്കിന്റെ തുടക്കം മുതൽ പ്രാർത്ഥനയുടെ അവസാനം വരെ പള്ളിയുടെ വാതിലുകൾ തുറന്നിടണം.
പളളികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഓരോ രണ്ട് വ്യക്തികളും തമ്മിൽ 1.5 മീറ്റർ ദൂരം ഉണ്ടാവണം. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ ഓരോ രണ്ട് വരികൾക്കിടയിലും ശൂന്യമായ വിടവ് ഉണ്ടാവണം
- കയ്യുറകളും മാസ്കും ധരിക്കല്‍ നിര്‍ബന്ധം
- സ്വന്തം മുസല്ല (പ്രാർത്ഥന പായ) പള്ളികളിലേക്ക്കൊണ്ടുവരണം, പ്രാർത്ഥനയ്‌ക്ക് മുമ്പോ ശേഷമോ ഒത്തുകൂടരുത്.
- വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും പള്ളികളിലേക്ക് വരരുത്
- (ഫർള്) നിർബന്ധിത പ്രാർത്ഥന കഴിഞ്ഞാലുടൻ പുറത്തുപോവണം.
- ഇമാമിന് പിന്നിൽ ഒന്നാം ജമാഅത്ത് പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ജമാഅത്തോ മറ്റു പ്രത്യേകമായി പ്രാര്‍ത്ഥനയോ പാടില്ല
- ഹാന്‍ഡ്‌ഷേക്കുകള്‍ അനുവദിക്കില്ല, എന്നാല്‍ ദൂരെ നിന്ന് സലാം(അഭിവാദ്യം) ചെയ്യാം.