ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക.
പൂർണമായും നിർത്തിവച്ച വിമാനസർവ്വീസുകളുടെ നാലിൽ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണിൽ തുടങ്ങും എന്നാണ് സൂചന. ഇക്കാര്യത്തിൽ ഇന്നോ നാളെയോ കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുക്കും. ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണിൽ അനുമതിയുണ്ടാവും. ഓൺലൈൻ വ്യാപാരത്തിന് ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിക്കും. എല്ലാതരം ഓൺലൈൻ വ്യാപാരവും അനുവദിക്കും.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക