ഞായറാഴ്ച ലോക്ക്ഡൗണ്‍; ഏതൊക്കെ വിഭാഗങ്ങൾക്കു പ്രവർത്തിക്കാം?

0
166

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അത് എങ്ങനെയാകുമെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍:-

അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍. 

യാത്രയ്ക്കുള്ള അനുമതി ഇവര്‍ക്ക് മാത്രം:-

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍. 

LEAVE A REPLY

Please enter your comment!
Please enter your name here