ബായാർ: ജീവകാരുണ്യ മേഖലയിൽ മാതൃകാ പരമായ കാഴ്ചവെക്കുകയാണ് ബി.സി ടൈഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ. ബായാർ മേഖലയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ബി.സി ടൈഗേഴ്‌സ് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. ഗൾഫ് മേഖലകളിലും നിരവധി മെമ്പർമാരുള്ള ഈ കൂടായ്മ ലോക്കഡോൺ കാലത്തും ബായാർ മേഖലയിലെ 220 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് ജാതി, മത ബേധമില്ലാതെ ഭക്ഷണ കിറ്റുകൾ എത്തിക്കുവാൻ സാധിച്ചു. ഒരു നാടിനെ മുഴുവനും കരുതലിന്റെ കൈകളാൽ ചേർത്തുപിടിച്ചിരിക്കുകയാണ് ബിസി ടൈഗേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ ഇനിയുള്ള കാലങ്ങളിലും നിരവതി കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.