കാസർകോട്: (www.mediavisionnews.in) വീടുകളിലടക്കം ക്വാറന്റീനിൽ കഴിയുന്നവർ മുറി വിട്ട് ഇറങ്ങിയാൽ ആ പ്രദേശത്തെ വാർഡ് മുഴുവൻ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും.
പ്രദേശങ്ങളിൽ കടകൾ തുറക്കാനോ ഗതാഗത സംവിധാനത്തിനു പോലും അനുമതി ഉണ്ടാകില്ല. ഇതു ഒഴിവാക്കാൻ ഒഴിവാക്കാൻ പൊതുസമൂഹവും വാർഡ് തല ജനജാഗ്രതാ സമിതികളും മുൻകൈ എടുക്കണം. തലപ്പാടി, കാലിക്കടവ് എന്നിവിടങ്ങളിലെ പരിശോധന ശക്തമാക്കും.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക