ഖത്തറില്‍ 1153 പുതിയ കോവിഡ് ബാധിതര്‍

0
234

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തന്നെ തുടരുന്നു. പുതുതായി 1153 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 29,425 ആയി. പ്രവാസികള്‍ തന്നെയാണ് പുതിയ രോഗബാധിതരില്‍ കൂടുതലുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

also read;റമസാനിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ

അതിനിടെ 190 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ ഇതോടെ 3546 ആയി ഉയര്‍ന്നു.

രോഗപരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here