ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ സംസ്ഥാന സർക്കാർ 1000 രൂപ വീതം ധനസഹായം നൽകും; ധനകാര്യ മന്ത്രി

0
194

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ 1000 രൂപ വീതം ധനസഹായം നൽകുമെന്ന് ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. 14,78,236 കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്.

ബുധനാഴ്ച റേഷൻ കടകളിൽ പട്ടിക പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നൽകിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തുമ്പോൾ ഒപ്പിട്ട് ഏൽപ്പിച്ചു പണം കൈപ്പറ്റണം. പണവുമായി എത്തുമ്പോൾ യാതൊരു ഫീസും ഗുണഭോക്താവ് രൂപ കൊണ്ട് തരുന്ന സഹകരണ ബാങ്ക് ജീവനക്കാരാണ് നൽകേണ്ടതില്ലെന്നും വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യഥാർത്ഥ ഗുണഭോക്താവിന്‌ തന്നെ ധനസഹായം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നൽകേണ്ടി വരികയാണെങ്കിൽ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കാനുമാണ് സത്യപ്രസ്താവനയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നിൽ കൂടുതൽ ആധാർ നമ്പറും രേഖപ്പെടുത്തുന്നത്. ബി പി എൽ അന്ത്യോദയ റേഷൻ കാർഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെൻഷൻ /ക്ഷേമ നിധി പെൻഷൻ വാങ്ങുന്നവരുടെ പട്ടികയുമായി ആധാർ നമ്പർ അടിസ്ഥാനത്തിൽ ഒത്തു നോക്കി പെൻഷൻ വാങ്ങാത്തവരെ കണ്ടു പിടിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഇൻഫോര്മാറ്റിക്സ് സെന്റർ കേരളം, സംസ്ഥാന സർക്കാരിന്റെ II ടി.എം.കെ എന്നീ സ്ഥാപനങ്ങൾ ആണ് നൽകിയതെന്നും തോമസ് ഐസക് വ്യക്തമാക്കി.

റേഷൻ കാർഡ് അടിസ്ഥാനത്തിൽ ആയതിനാൽ റേഷൻ കാർഡ് ഇല്ലാത്തവർ ഇതിന്റെ പരിധിയിൽ വരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനു വേണ്ട തുക കണ്ടെത്തിയതെന്നും കേന്ദ്ര സർക്കാർ ഈയിനത്തിൽ യാതൊരു സാമ്പത്തിക സഹായവും നൽകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here