ക്വാറന്റീന്‍ ചെലവ് സ്‍പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യുഡിഎഫ് ആലോചിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

0
232

മലപ്പുറം: (www.mediavisionnews.in) ടിക്കറ്റെടുക്കാന്‍ പോലും പണമില്ലാത്ത പ്രവാസികളോട് ക്വാറന്റീന്‍ ചെലവ് വഹിക്കാന്‍ പറയുന്നത് അനീതിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ക്വാറന്റീന്‍ ചെലവ് സ്‍പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യു.ഡി.എഫ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റെടുക്കാന്‍ പണമില്ലാത്തത് കൊണ്ട് നാട്ടിലേക്ക് വരാന്‍ കഴിയാതെ നില്‍ക്കുന്നവരാണ് വലിയൊരു ശതമാനം പ്രവാസികള്‍. അവര്‍ ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കണമെന്ന് പറയുന്നത്  ശരിയല്ല. ഒരു വകയുമില്ലാതെ ക്വാറന്റീന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം. സര്‍ക്കാറിന് വഹിക്കാന്‍ കഴിയില്ലെന്നുണ്ടെങ്കില്‍ അത് സ്‍പോണ്‍സര്‍ ചെയ്യാന്‍ ഇവിടെ സംഘടനകളുണ്ട്. യു.ഡി.എഫിനും ആലോചിക്കാം. കൊവിഡ് കെയർ സെന്ററുകൾക്ക് സ്ഥാപനങ്ങൾ ഏറ്റെടുത്തത് സൗജന്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here