കൊവിഡ് രോഗികളുടെ വിവര ചോർച്ച: കാസർകോട് കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

0
211

കാസർകോട്: കൊവിഡ് രോഗികളുടെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട് കാസർകോട് കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നോട്ടീസിൽ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ന് വീണ്ടും പരിഗണിക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ പറഞ്ഞു. കാസർകോട് ചികിത്സയിലായിരുന്ന കൊവിഡ് രോഗികളുടെ ഡാറ്റ ചോർന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് നേതൃത്വം വഹിച്ച പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദ് ആണ് ഹർജി നൽകിയത്.

കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് നാല് പേരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. സർക്കാർ ചോദിച്ച വിവരം തങ്ങൾ നൽകിയെന്നും ആശുപത്രിയിലും അവിടം വിട്ട ശേഷവും സർക്കാർ വിവരം ശേഖരിച്ചുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ പിന്നീട് പലഭാഗത്ത് നിന്നും തുടർ ചികിത്സയൊരുക്കാമെന്ന പേരിൽ നിരവധി കോളുകൾ വന്നതായി ഹർജിക്കാർ ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം കോളുകൾ വന്നു. ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു

കയറ്റമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈം റിക്കാർഡ്‌സ് ബ്യുറോ എ.ഡി.ജി.പിയെ അന്വേഷണം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിരുന്നു. പൊലീസ് തയ്യാറാക്കിയ ആപ്പിൽ നിന്നാണ് വിവരം ചോർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായുള്ള വിവരവും പുറത്ത് വന്നിരുന്നു. ബംഗ്ലൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർത്തിയതെന്നാണ് വിവരം. കൊവിഡ് ബാധിതർ, അവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ എന്നിവരെ പെട്ടന്ന് ബന്ധപ്പെടാനാണ് പൊലീസ് ആപ്പ് തയ്യാറാക്കിയത്. അടിയന്തിരമായുള്ള വിവര ശേഖരണത്തിന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ആപ്പ് ഉണ്ടാക്കിയത്. ഇവിടെ നിന്നുമാണ് ഐ.ടി.കമ്പനി വിവരങ്ങൾ ചോർത്തിയതെന്നാണ് നിഗമനം. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിൽ ചാനലുകൾക്ക് മുമ്പിൽ ഡാറ്റ ചോർച്ചയെ കുറിച്ച് പ്രതികരിച്ച ഇംദാദിനെ കൊവിഡ് രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ചു ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ സംഭവം കൂടുതൽ വിവാദമായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട പൊതുപ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here