കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് .
മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും, മുളിയാർ സ്വദേശിയായ 42 വയസുകാരനും, കുമ്പള സ്വദേശികൾ ആയ 36 ,38 ,42 ,56 വയസുകാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ കുമ്പള സ്വദേശികൾ എല്ലാവരും ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ആണ് ഇതിൽ 2 പേർ സഹോദരങ്ങൾ ആണ് . 6 പേരും പുരുഷൻമാരാണ്. www.mediavisionnews.in എല്ലാവരെയും ഉക്കിനടുക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതാണ്. ഒരാളുടെ വിവരം ലഭ്യമാവുന്നതെ ഉള്ളൂ.
also read;പ്രവാസികൾ ശ്രദ്ധിക്കുക, ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇളവ്
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ – 2648
വീടുകളിൽ 2161 പേരും ആശുപത്രികളിൽ 487 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്..
6021 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.
5434 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്..
നിരീക്ഷണത്തിലുള്ള 60 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ച.
ആകെ 445 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.
സെന്റിനൽ സർവ്വേ ഭാഗമായി 129 സാമ്പിളുകൾ പരിശോധനക്ക് അയച്ചു .
60 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 69 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.