കാസര്‍കോട്: 178 പേര്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരു കോവിഡ് 19 രോഗി മാത്രം. ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇവിടെ തന്നെയുള്ള ഒരാളാണ് ഇനി രോഗം ഭേദമാകാനുള്ളത്.
കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 976 പേരാണ്.
വീടുകളില്‍947 പേരും ആസ്പത്രികളില്‍29 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.
4960 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്.
4389 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
227 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇന്ന് പുതിയതായി 19പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
നിരീക്ഷണത്തിലുള്ള 62 പേര് ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
സെന്റ്റീനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാമൂഹിക സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകേണ്ടി വരുന്നവര്‍ തുടങ്ങിയവരുടെ ഇതു വരെ 473 സാമ്പിളുകള്‍ പരിശോധനക്കയച്ചു . ഇതില്‍ 412 പേരുടെ സാമ്പിള്‍ റിസള്‍ട്ടും നെഗറ്റീവ് ആണ്.