യു.എ.ഇ: (www.mediavisionnews.in) ഹൃദയാഘാതത്തെ തുടർന്ന് ഉപ്പള സ്വദേശി ദുബായിൽ മരണപ്പെട്ടു. ഉപ്പള മൂസോടി ഷാഫി നഗറിലെ അബ്ദുൽ ഖാദറാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. നേരത്തെ രണ്ട് പ്രാവശ്യം കൊറോണ പോസറ്റീവ് സ്ഥിരീകരിക്കുകയും കൊറോണയിൽ നിന്ന് അബ്ദുൽ ഖാദർ മുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ദുബായിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ ഹൃദയാഘാതത്തതുടർന്ന് മരണപ്പെടുകയായിരുന്നു.
മൃതദേഹം ദുബായിൽ തന്നെ ഖബറടക്കും.
ഭാര്യ: കുബ്റാ, മക്കൾ: ആഫിയ, അസ്ബിയ, ആലിയ
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക