അധികൃതരുടെ മുന്നറിയിപ്പിനിടയിലും ജില്ലയില്‍ ഇറച്ചിക്കോഴി വില തോന്നിയതുപോലെ

0
263

ഉപ്പള: ജില്ലയില്‍ ഇറച്ചിക്കോഴിക്ക് പരമാവധി വിലയായി 145 രൂപ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടും ജില്ലയില്‍ പലയിടത്തും പല വില. ചിലയിടങ്ങളില്‍ മാത്രമാണ് കോഴിക്ക് 145 രൂപ ഈടാക്കുന്നത്. ഭൂരിഭാഗം ഇടങ്ങളിലും 160-170 രൂപയാണ് വില ഈടാക്കുന്നത്. പെരുന്നാള്‍ അടുത്ത സാഹചര്യം മുതലെടുത്ത് വ്യാപാരികള്‍ അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ വില നിശ്ചയിച്ചത്. എന്നാല്‍ 145 രൂപക്കാണ് തങ്ങള്‍ക്ക് കോഴി എത്തുന്നതെന്നാണ് പല വ്യാപാരികളും പറയുന്നത്. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ 04994-255138, 256228 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here