24 മണിക്കൂറിനിടെ 2293 കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികള്‍ 37000 കടന്നു

0
205

ന്യൂഡൽഹി: (www.mediavisionnews.in) കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2293 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്.

രാജ്യത്ത് ഇപ്പോൾ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 11,506 ആയി. 485 പേർ മരിച്ചു. 1879 പേർക്കാണ് അസുഖം ഭേദമായത്. ഗുജറാത്ത് (4721), ഡൽഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാൻ (2666), തമിഴ്നാട് (2526), തെലങ്കാനാ(1039), ഉത്തർപ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

കോവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. മേയ് 17 വരൊണ് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചുകൊണ്ടുള്ള മൂന്നാംഘട്ട ലോക്ഡൗൺ.

LEAVE A REPLY

Please enter your comment!
Please enter your name here