12,999 രൂപക്ക് സ്മാര്‍ട്ട് ടി.വിയുമായി റിയല്‍മി

0
220

ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാണ കമ്പനിയായ ബി.ബി.കെക്ക് കീഴിലുള്ള റിയല്‍മി ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി. ആദ്യ സ്മാര്‍ട്ട് വാച്ചിനൊപ്പമാണ് റിയല്‍മി ഇന്ത്യയില്‍ സ്മാര്‍ട്ട് ടി.വികളും പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.

32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് കമ്പനി സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. 32 ഇഞ്ചിന് 12999 രൂപയും 43 ഇഞ്ചിന് 21999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ജൂണ്‍ രണ്ട് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും റിയല്‍മി ഒഫിഷ്യല്‍ വെബ് സൈറ്റില്‍ നിന്നും ഈ സ്മാര്‍ട്ട് ടി.വികള്‍ വാങ്ങാനാകും. 32 ഇഞ്ച് ടി.വിക്ക് 1366*768 പിക്‌സല്‍ റെസല്യൂഷനും 43 ഇഞ്ച് ടി.വിക്ക് 1920*1080 ഇഞ്ച് റെസല്യൂഷനുമാണ് ഉള്ളത്. മറ്റു സ്‌പെസിഫിക്കേഷനുകളില്‍ ഇരു ടി.വികളും തമ്മില്‍ വലിയ വ്യത്യാസമില്ല.

also read; സംസ്ഥാനത്ത് 49 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 14 പേര്‍ക്ക്‌

ആന്‍ഡ്രോയിഡ് ടി.വി 9ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടി.വിയില്‍ പ്രീ ലോഡഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അയ്യായിരത്തോളം ആപ്ലിക്കേഷനുകള്‍ ടി.വി സപ്പോര്‍ട്ട് ചെയ്യും. ARM Cortex A53 Quad-core സി.പി.യുവും Mali-470 M-P3 ജി.പിയുവുമാണ് ഉപയോഗിച്ചിരിക്കുന്നത്. 24 വോട്ടിന്റെ നാല് സ്പീക്കറുകളാണ് ടി.വിയിലുള്ളത്.

2.4ജി വൈഫൈ, ബ്ലൂ ടൂത്ത്, ഇന്‍ഫ്രാറെഡ് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും റിയല്‍മി ടി.വിയിലുണ്ട്. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകളും ഒരു എ.വി പോര്‍ട്ടും ഒരു ട്യൂണറും രണ്ട് യു.എസ്.ബി പോര്‍ട്ടുകളും ഒരു ലാന്‍ എസ്.പി.ഡി.ഐ.എഫ് ഓഡിയോ ഔട്ട് പോര്‍ട്ടും സ്മാര്‍ട്ട് ടി.വിയിലുണ്ട്. സ്മാര്‍ട്ട് ടി.വിക്ക് ഒരു വര്‍ഷത്തെയും പാനലിന് രണ്ട് വര്‍ഷത്തെയും വാറണ്ടിയാണ് കമ്പനി നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here