ദുബൈ: സാമൂഹിക മാധ്യമങ്ങളിലൂെട മതവിദ്വേഷം പ്രചരിപ്പിച്ച മൂന്ന് ഇന്ത്യക്കാർകൂടി കുരുക്കിലായി. റാവത് രോഹിത്, സച്ചിൻ കിന്നിഗൊലി, പ്രമുഖ സ്ഥാപനത്തിലെ കാഷ്യർ എന്നിവർക്കെതിരെയാണ് അവർ േജാലി ചെയ്യുന്ന സ്ഥാപനങ്ങൾ നടപടിയെടുത്തത്. ഒരാഴ്ചക്കിടെ ഫേസ് ബുക്കിൽ ഇവരിട്ട ഇസ്ലാമോഫോബിക് പോസ്റ്റുകൾ സ്ഥാപന ഉടമകളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ദുബൈയിലെ പ്രമുഖ ഇറ്റാലിയൻ റസ്റ്റാറൻറായ അസാദി ഗ്രൂപ്പിലെ ഷെഫാണ് റാവത് രോഹിത്. ഷാർജയിലുള്ള ന്യുമിക്സ് ഒാേട്ടാമേഷനിലെ സ്േറ്റാർ കീപ്പറാണ് സച്ചിൻ കിന്നിഗൊലി. ഇരുവരെയും സസ്പെൻഡ് ചെയ്തതായി സ്ഥാപന മേധാവികൾ അറിയിച്ചു. ഇരുവരുടെയും ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ േജാലിക്ക് വരേണ്ടതില്ലെന്നും ഇവരെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടെന്നും ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സ്ഥാപനങ്ങൾ അറിയിച്ചു.
ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാൻസ്ഗാർഡ് ഗ്രൂപ്പാണ് മെറ്റാരു ജീവനക്കാരനെ പുറത്താക്കിയത്. വിശാൽ ഠാക്കൂർ എന്ന പേരിലാണ് ഇയാൾ ഫേസ്ബുക്കിൽ ഇസ്ലാമോഫോബിക് പോസ്റ്റുകൾ കുറിച്ചിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പോസ്റ്റിന് പിന്നിലെ യഥാർഥ മുഖം തിരിച്ചറിഞ്ഞത്. ഇയാളെ പുറത്താക്കുകയും അധികൃതർക്ക് കൈമാറുകയും ചെയ്തു. ഇയാൾ ദുബൈ െപാലീസിെൻറ കസ്റ്റഡിയിലാണ്.
അതേസമയം, ട്വിറ്ററിൽ വിദ്വേഷ കമൻറുകൾ ഇടുന്ന പ്രകാശ് കുമാർ എന്നയാളുമായി സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാളുടെ ട്വിറ്റർ പേജിൽ ട്രാൻസ്ഗാർഡ് കമ്പനിയിലെ ജീവനക്കാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇന്ത്യക്കാർ യു.എ.ഇയിൽ നടത്തുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പ്രസ്താവന നടത്തിയ ശേഷമാണ് ഇവർ വീണ്ടും പോസ്റ്റുകൾ ഇട്ടത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് യു.എ.ഇയും മുന്നറിയിപ്പ് നൽകിയിരുന്നു
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക