തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതോടെ ആശങ്കയും ഏറുന്നു. സമൂഹ വ്യാപനത്തിന്റെ ആരംഭമാണോ എന്ന സൂചനയാണ് ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്കുന്നത്.
നിരീക്ഷണത്തിലുള്ളവരെയടക്കം പരമാവധിയാളുകളെ പരിശോധനയ്ക്ക് വിധേയരാക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം എന്ന മുന്നറിയിപ്പാണ് സമിതി നല്‍കുന്നത്.
ഉറവിടമറിയാത്ത രോഗികളും മരണങ്ങളും വര്‍ധിക്കുന്നുണ്ട്. സെന്റിനന്റല്‍ സര്‍വൈലന്‍സിലും ഓഗ്മെന്റഡ് സര്‍വ്വെയിലും രോഗ ബാധിതരെ കണ്ടെത്തുന്നുണ്ട്. സമൂഹ വ്യാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോക ശരാശരി കണക്കിലെടുത്താല്‍ പത്ത് ലക്ഷം പേരില്‍ 1500 പേര്‍ക്കാണ് കേരളം പരിശോധന നടത്തുന്നത്. ഇത് വളരെ കുറഞ്ഞ എണ്ണമാണ്. പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണം. യാത്ര ചെയ്ത് സംസ്ഥാനത്തേക്ക് എത്തിയവരെയടക്കം പരിശോധിക്കണം. ഇല്ലെങ്കില്‍ രോഗികളെ കണ്ടെത്താന്‍ കഴിയാതെ വരുമെന്നാണ് വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നത്.
ജനുവരി മുല്‍ ഇതുവരെ സംസ്ഥാനത്ത് അറുപതിനായിരത്തോളം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. ഈ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ സമയം കൊണ്ട് മൂന്നരലക്ഷം ആളുകളെയെങ്കിലും പരിശോധിക്കേണ്ടിയിരുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.