സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

0
187

കണ്ണൂര്‍: (www.mediavisionnews.in) കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴാണ് ആസിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വൈറല്‍ ന്യൂമോണിയ കൂടി ബാധിച്ചതോടെ ആസിയയുടെ നില രണ്ട് ദിവസമായി ഗുരുതരമായി തുടരുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഇവര്‍ക്കെവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എന്നാല്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് വയനാട് സ്വദേശിനി ആമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here