സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്കു സാധ്യത; വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട്

0
222

തിരുവനന്തപുരം (www.mediavisionnews.in) :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 28ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, 29ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, 31ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ജൂണ്‍ ഒന്നിന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.അതിനിടെ, കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here