ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണയെന്ന് വ്യാജ സന്ദേശം; സിപിഎം പ്രാദേശിയ നേതാവ് അറസ്റ്റിൽ

0
224

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണ വൈറസ് ബാധയെന്ന് ഫെയ്സ്ബുക്കിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച സി.പി.ഐ.എം പ്രദേശിക നേതാവ് അറസ്റ്റിൽ. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്.

‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’എന്നാണ് സോമരാജൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

വാളയാറിൽ പാസില്ലാതെ കേളത്തിലേക്കെത്തിയ ആൾക്ക് കൊറോണ രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാൾ കോൺ​ഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധത്തിലും പങ്കെടുത്തു. ഇതോടെയാണ് എം.എൽ.എക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്.

ഇതേ സമയം കോൺ​ഗ്രസിന്റെ വാളയാർ സമര നാടകത്തിലെ ​ഗൂണ്ടാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രം​ഗത്തെത്തി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here